നിപ: ശബരിമല തീർഥാടകർക്ക് ആവശ്യമെങ്കിൽ മാർഗനിർദേശം നൽകണമെന്ന് ഹൈക്കോടതി

ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ നിർദേശം.
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on

കൊച്ചി: കേരളത്തിൽ നാലമതും നിപ കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആവശ്യമെങ്കിൽ ശബരിമല തീർഥാടകർക്ക് മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജകൾക്കായി നട തുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർ‌ദേശം.

ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്ക് നിർദേശം നൽകി. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ തീര്‍ഥാടകരുടെ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകള്‍ക്കായി ഉള്ളത്. കോഴിക്കോട് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Trending

No stories found.

Latest News

No stories found.