
നിപ: മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം
file image
പാലക്കാട്: നിപ ജാഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി.
കണ്ടെയ്ൻമെന്‍റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനവും ഏര്‍പ്പെടുത്തി. വർക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജീവനക്കാർക്ക് പ്രത്യേക അവധി നൽകും. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതായി ജില്ല കളക്റ്റർ വ്യക്തമാക്കി.
കണ്ടെയ്ൻമെന്‍റ് സോണുകളിലുള്ള സ്‌കൂളുകൾക്കും കോളെജുകൾക്കും ഓൺലൈൻ ക്ലാസുകൾ ഒരുക്കും. ഇവിടെ നിന്നും പുറത്തുള്ള സ്‌കൂളുകളിലും കോളെജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഓൺലൈൻ ക്ലാസുകൾ ഒരുക്കും.