കൂട്ടം കൂടാന്‍ പാടില്ല, മാസ്‌ക് നിര്‍ബന്ധം, കടകൾ വൈകിട്ട് 7 വരെ മാത്രം; മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

സിനിമ തിയേറ്ററുകളും ട്യൂഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കരുത്.
Nipah restrictions tightened in Malappuram masks mandatory
മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുrepresentative image
Updated on

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്.

കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ 7-ാം വാര്‍ഡിലും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. സിനിമ തിയേറ്ററുകളും ട്യൂഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കരുത്. ഓണാവധി ആയതിനാല്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ പ്രവര്‍ത്തിക്കാത്തത് ആശ്വാസകരമാണ്. പച്ചക്കറിയും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയ ശേഷമേ ഉപയോഗിക്കാവു. തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.

പ്രദേശത്ത് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വെ ആരംഭിച്ചു. കണ്ടെയ്‌മെന്‍റ് സോണുകളിലെ വീടുകളിലെത്തി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. നിപ ലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ഐസൊലേഷനിലേക്ക് മാറ്റാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശം.

നിലവിലുള്ള സമ്പര്‍ക്കപ്പട്ടികയിലെ 151 പേരില്‍ 3 പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. മരിച്ച വിദ്യാര്‍ത്ഥിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത കുട്ടികളെയും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കാനും ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 23 വയസുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നാണ് യുവാവ് മരിച്ചത്.

Trending

No stories found.

Latest News

No stories found.