നിപ സംശയം; തൃശൂരിൽ 15കാരിയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

സമ്പര്‍ക്കപ്പട്ടികയില്‍ 648 പേരെന്ന് ആരോഗ്യ വകുപ്പ്
Nipah suspected; 15-year-old admitted to Thrissur Medical College

‌ആശ്വാസം! പാലക്കാട് സ്വദേശിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

Representative Image
Updated on

തൃശൂർ: നിപ രോഗബാധയെന്ന സംശയത്തിൽ ഒരാളെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിക്കാണ് രോഗബാധയെന്ന സംശയത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. പ്രാഥമിക പരിശോധനാ ഫലം അുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം (110), പാലക്കാട് (421), കോഴിക്കോട് (115), എറണാകുളം (1), തൃശൂർ (1) വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. സംസ്ഥാനത്ത് ആകെ 30 പേര്‍ ഹൈയസ്റ്റ് റിസ്‌ക് പട്ടികയിലും 97 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. അടുത്തിടെയായി സംസ്ഥാനത്ത് 4 നിപ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com