സമ്പർക്ക പട്ടികയിൽ 702 പേർ; ജില്ലയിൽ കടുത്ത നിയന്ത്രണം

നിപ സ്ഥിരീകരിച്ചവരുടെ ഉൾപ്പെടെ ആകെ 7 സാമ്പിളുകളാണ് നിലവിൽ പരിശോധനയ്ക്കയച്ചത്
നിപ്പ ഐസുലേഷൻ വാർഡിന് മുൻപിൽ നിന്നുള്ള ദൃശ്യം
നിപ്പ ഐസുലേഷൻ വാർഡിന് മുൻപിൽ നിന്നുള്ള ദൃശ്യം
Updated on

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ ആളുകളെ കണ്ടെത്തി. മൂന്നു കേസുകളിൽ നിന്നായി 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിലിരിക്കുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണ് ഉള്ളത്.

നിപ സ്ഥിരീകരിച്ചവരുടെ ഉൾപ്പെടെ ആകെ 7 സാമ്പിളുകളാണ് നിലവിൽ പരിശോധനയ്ക്കയച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മൊബൈൽ ലാബും ജില്ലയിൽ സജ്ജമാക്കും. ഇതുവഴി പരിശോധന ഫലം ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാവും. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തി. ഇവർ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

സർക്കാർ ഗസ്റ്റ് ഹൗസിൽ കൺട്രോൾ റുമുകൾ പ്രവർത്തനം ആരംഭിച്ചു. രോഗബാധിത മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വച്ചിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ‌ നടത്തുന്നുണ്ട്.

അതേ സമയം, കുറ്റ്യാടിയിലേക്കു ബസുകൾ കടത്തിവിടുന്നില്ല. ചെറിയ കുമ്പളം പാലത്തിനു സമീപം പൊലീസ് ചെക്കിങ് നടത്തുകയാണ്. ഇവിടെ യാത്രക്കാരെ ഇറക്കിവിടും. യാത്രക്കാർ കാൽനടയായി പാലം കടന്ന് കുറ്റ്യാടിയിലേക്ക് എത്തണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com