കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിശ്ചിതകാല അവധി പിന്‍വലിച്ചു

ഓൺലൈന്‍ ക്ലാസുകൾ മാത്രമായിരിക്കും നടക്കുന്നത്.
കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനിശ്ചിതകാല അവധി പിന്‍വലിച്ചു
Updated on

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം പിന്‍വലിച്ച് അധികൃതർ. അവധി പ്രഖ്യാപനം ജനങ്ങളിൽ ഭീതിയുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ തിങ്കളാഴ്ച മുതൽ ഓൺലൈന്‍ ക്ലാസുകൾ മാത്രമായിരിക്കും നടക്കുന്നത്.

സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഒരു കാരണവശാലും വിദ്യാര്‍ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുത്തരുതെന്നായിരുന്നു കലക്ടറുടെ ഉത്തരവ്. അംഗനവാടികൾ, മദ്രസകൾ എന്നിവടങ്ങളിലും വിദ്യാര്‍ഥികൾ എത്തിച്ചേരേണ്ടതില്ലെന്നും എന്നാൽ പൊതു പരീക്ഷകൾ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com