സംസ്ഥാന സ്പെഷ‍‍്യൽ സ്കൂൾ കലോത്സവം: നിപ്മർ വിദ്യാർഥി ചാരുദത്തിന് എ ഗ്രേഡ്

നിപ്മറിലെ മ്യൂസിക്ക് ടീച്ചറായ സുധ ടീച്ചറുടെ നേതൃത്ത്വത്തിലാണ് ചാരുദത്ത് മ്യൂസിക്ക് അഭ്യസിച്ച് വരുന്നത്
State Special School Arts Festival : Nipmar student gets A grade for excellence
ചാരുദത്ത്
Updated on

ഇരിങ്ങാലക്കുട: കണ്ണൂരിൽ വെച്ചു നടന്ന 25-ാമത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ നിപ്മർ ഓട്ടീസം സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയായ ചാരുദത്ത് എസ് പിള്ളയ്ക്ക് ലളിതഗാനത്തിന് 'എ ' ഗ്രേഡ് ലഭിച്ചു. നിപ്മറിലെ മ്യൂസിക്ക് ടീച്ചറായ സുധ ടീച്ചറുടെ നേതൃത്ത്വത്തിലാണ് ചാരുദത്ത് മ്യൂസിക്ക് അഭ്യസിച്ച് വരുന്നത്. കൊടുങ്ങല്ലൂർ സ്വദേശിയായ സനിൽകുമാറിന്‍റെയും സുചിതയുടെയും മകനാണ് ചാരുദത്ത്.

നിപ്മറിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ എഡ്യൂക്കേഷൻ, തെറാപ്പി എന്നിവയ്ക്ക് പുറമെ അഭിരുചിയ്ക്കനുസരിച്ച് പാട്ട്, നൃത്തം, സ്കേറ്റിങ്ങ് എന്നിവ അഭ്യസിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുയിട്ടുണ്ട്

Trending

No stories found.

Latest News

No stories found.