"മുഖ്യമന്ത്രി വാത്സല്യത്തോടെ ശിരസില്‍ തൊട്ടു, അവരുടെ കണ്ണുകള്‍ നിറഞ്ഞു": മുഖ്യമന്ത്രിയെ കണ്ട് നിര്‍ഭയ ഹോമിലെ പെൺകുട്ടികൾ

"പെൺകുട്ടികൾക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ് തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിച്ചത്''
nirbhaya home pocso victim girls visited chief minister pinarayi vijayan

മുഖ്യമന്ത്രിയെ കാണാൻ  നിര്‍ഭയ ഹോമിലെ പെൺകുട്ടികളെത്തിയപ്പോൾ, 

ആരോഗ്യ മന്ത്രി ഫെയ്സ് ബുക്കിൽ പങ്കുവച്ച് ചിത്രം

Updated on

തിരുവന്തപുരം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിര്‍ഭയ ഹോമുകളില്‍ കഴിയുന്ന പോക്സോ അതിജീവിതമാർ. ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പമാണ് അതിജീവിതമാർ പിണറായി വിജയനെ കാണാനെത്തിയത്.

പെൺകുട്ടികൾക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ് തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിച്ചതെന്നും രണ്ടു വര്‍ഷം മുന്‍പ് അവര്‍ നിർമിക്കുന്ന ഉത്പന്നങ്ങള്‍ ഉയരെ എന്ന പേരിൽ ബ്രാന്‍ഡ് ചെയ്തുവെന്നും ഉയരെയുടെ വിജയത്തിലുള്ള സന്തോഷസൂചകമായിട്ടാണ് കുട്ടികള്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതെന്നും ആരോഗ്യ മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ആരോഗ്യ മന്ത്രിയുടെ ഫെയ്സ് ബുക്ക് കുറിപ്പ്

ബഹു. മുഖ്യമന്ത്രി വാത്സല്യത്തോടെ അവരുടെ ശിരസ്സില്‍ തൊട്ടു. ആ നിമിഷങ്ങളില്‍ അവരുടെ കണ്ണുകള്‍ സജലങ്ങളാകുന്നത് കണ്ടു. അവര്‍ പോക്സോ അതിജീവിതരായ പെണ്‍കുട്ടികളാണ്. നിര്‍ഭയ ഹോമുകളില്‍ സര്‍ക്കാരിന്‍റെ സംരക്ഷണയില്‍ ഉള്ളവര്‍.

അവര്‍ക്ക് ജീവിക്കാന്‍ പ്രതീക്ഷയും കരുത്തും ആത്മവിശ്വാസവും നല്‍കുന്നതിനാണ് നാല് വര്‍ഷം മുന്‍പ് തൊഴില്‍ നൈപുണ്യ പരിശീലനം ആരംഭിച്ചത്. വനിതാ-ശിശു വികസന വകുപ്പിന്‍റെ സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴിലുള്ള തേജോമയ ഹോം, മോഡല്‍ ഹോം എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കാന്‍ ആരംഭിച്ചത്. രണ്ടു വര്‍ഷം മുന്‍പ് അവര്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്തു. ‘ഉയരെ’ എന്നാണ് പേര്. സാരികള്‍, ബെഡ് ഷീറ്റുകള്‍, കൂക്കീസ്, കേക്കുകള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളാണ് ഇവര്‍ വിപണയിലെത്തിക്കുന്നത്.

‘ഉയരെ’യുടെ വിജയത്തിലുള്ള സന്തോഷസൂചകമായിട്ടാണ് കുട്ടികള്‍ ഇന്ന് ബഹു. മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. അവര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ അടങ്ങിയ ഒരു ഗിഫ്റ്റ് ഹാമ്പര്‍ ബഹു. മുഖ്യമന്ത്രിയ്ക്ക് കൈമാറുകയും ചെയ്തു. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. ഹരിതാ.വി.കുമാര്‍, നിര്‍ഭയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. ശ്രീലാ മേനോന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com