രാത്രി കർഫ്യൂവിനെതിരെ കോഴിക്കോട് എൻഐടിയിൽ പ്രതിഷേധം; ക്യാംപസ് ഉപരോധിച്ച് വിദ്യാർഥികൾ

കെമിക്കൽ എൻജിനീയറിങ് ബ്ലോക്ക് കവാടവും തടയുമെന്നും വിദ്യാർഥികൾ അറിയിച്ചു
രാത്രി കർഫ്യൂവിനെതിരെ കോഴിക്കോട് എൻഐടിയിൽ പ്രതിഷേധം; ക്യാംപസ് ഉപരോധിച്ച് വിദ്യാർഥികൾ

കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാംപസ് ഉപരോധിച്ച് വിദ്യാർഥികൾ. ജീവനക്കാർ അടക്കമുള്ളവരെ അകത്തേക്കു കടത്തി വിടാതെയാണി പ്രതിഷേധം. മുക്കം റോഡിലെ പ്രധാന കവാടവും രാജ്പഥിലും വിദ്യാർഥികൾ ഇരുന്നു പ്രതിഷേധിക്കുന്നുണ്ട്. മലയമ്മ റോഡിൽ ആർക്കിടെക്ചർ ബ്ലോക്കിനു സമീപമുള്ള കവാടവും ഉപരോധിക്കുകയാണ്. കെമിക്കൽ എൻജിനീയറിങ് ബ്ലോക്ക് കവാടവും തടയുമെന്നും വിദ്യാർഥികൾ അറിയിച്ചു.

24 മണിക്കൂറും തുറന്നിരിക്കുന്ന ക്യാംപസ് ഇനി രാത്രി 11 നു ശേഷം പ്രവർത്തിക്കില്ലെന്നാണു സ്റ്റുഡന്‍റ് വെൽഫയർ ഡീൻ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്. വിദ്യാർഥികൾ 12 മണിക്കുള്ളിൽ കോളെജ് ഹോസ്റ്റലിൽ കയറണം. ലംഘിക്കുന്നവരെ ഹോസ്റ്റലിൽ നിന്നു പുറത്താക്കുമെന്നും സർക്കുലറിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com