നിതിൻ രാജിന്‍റെ മരണം; ഓൺലൈൻ ലോൺ ആപ്പിനെതിരേ കേസ്

പണം തിരിച്ചടയ്ക്കുന്നതിന് നിതിനെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ചക്കരക്കൽ പൊലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്
nithin raj death case updates

നിതിൻ രാജ്

Updated on

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്‍റൽ കോളെജ് വിദ‍്യാർഥിയായ ആർ.എൽ. നിതിൻ രാജിന്‍റെ മരണത്തിൽ ഇന്‍റസ്റ്റാ പേ എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരേ പൊലീസ് കേസെടുത്തു. പണം തിരിച്ചടയ്ക്കുന്നതിന് നിതിനെ ഭീഷണിപ്പെടുത്തിയതായും ഏജൻസിയുടെ ആളുകൾ നിതിനെ മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ചക്കരക്കൽ പൊലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

അതേസമയം, നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഡോ. കെ. റാമിനെ കഴിഞ്ഞ ദിവസം തന്നെ കോളെജിൽ നിന്നും പുറത്താക്കിയിരുന്നു. കൂടുതൽ കുട്ടികൾ അധ്യാപകനെതിരേ രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു നടപടി.

logo
Metro Vaartha
www.metrovaartha.com