നിതിൻ രാജിന്‍റെ മരണം; ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി
nitin raj death case updates

നിതിൻ രാജ്, ഡോ. എം.കെ. റാം

Updated on

കണ്ണൂർ: അഞ്ചരകണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണവിധേയനായ അധ‍്യാപകൻ ഡോ. എം.കെ. റാമിന്‍റെ മുൻകൂർ ജാമ‍്യാപേക്ഷ കോടതി തള്ളി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി.

അതേസമയം, മറ്റ് അധ‍്യാപികയായ സംഗീത നമ്പ‍്യാർക്ക് മുൻകൂർ ജാമ‍്യം അനുവദിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരേ കേസ് എടുത്തിരുന്നത്.

logo
Metro Vaartha
www.metrovaartha.com