

നിതിൻ രാജ്, ഡോ. എം.കെ. റാം
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ‍്യാർഥിയായിരുന്ന നിതിൻ രാജിന്‍റെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ‍്യ പ്രതിയായ ഡോ. എംകെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതികരണവുമായി ഹൈക്കോടതി.
സുപ്രീം കോടതി പ്രതിക്ക് ജാമ‍്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ വൈകുന്നത് എന്തുകൊണ്ടാണെന്നും പൊലീസിന് ഇതിൽ ഇരട്ടനീതിയാണോയെന്നും കോടതി ചോദിച്ചു.
കൈവിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാൻ സാധിക്കുമെന്നും കോടതി വിമർശിച്ചു. അതേസമയം, ഡോ. എം.കെ. റാമിനു വേണ്ടി അന്വേഷണ സംഘം ബെംഗളൂരുവിലും ആന്ധ്രയിലും ചിറ്റൂരിലും അന്വേഷണം നടത്തിവരുകയാണ്. പ്രതിയുടെ സഹോദരൻ ചിറ്റൂരിലെ പ്രാദേശിക നേതാവാണ്. ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം ലഭിക്കുന്നുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു.