നിതിൻ രാജിന്‍റെ മരണം; അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം വ്യാഴാഴ്ച

ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരേ കേസ് എടുത്തത്
Nitin Rajs death Hearing on teachers anticipatory bail plea on Thursday

മരിച്ച നിതിൻ രാജ്, ഡോ. റാം

Updated on

കണ്ണൂർ: കണ്ണൂർ അഞ്ചരകണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധയരായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ മാറ്റി. നിതിൻ രാജിനെ പിതാവ് വൈ.എൽ. രാജിന്‍റെ ഭാഗം കൂടി കേൾക്കാനായി ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ആരോപണവിധേയരായ പാത്തോളജി വിഭാഗം മുൻ മേധാവി ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരേ കേസ് എടുത്തത്.

logo
Metro Vaartha
www.metrovaartha.com