പീഡന വാർത്ത അടിസ്ഥാന രഹിതം, നിയമപരമായി നേരിടും; നിവിൻ പോളി

നിയമ പോരാട്ടത്തിലേക്ക് കടക്കുകയാണെന്നും നിവിൻ പോളി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു
nivin pauly sexual harassment case updates
നിവിൻ പോളിfile image
Updated on

കൊച്ചി: ലൈംഗിക പീഡന ആരോപണം തള്ളി നടൻ നിവിൻ പോളി. ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടി ആരാണെന്ന് അറിയില്ലെന്നും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമനടപടികളിലൂടെ നിരപരാധിത്വം തെളിയിക്കും. നാളെ ആർക്കെതിരെയും ഇത്തരം ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് താനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും.

തനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്. ഇവരെക്കുറിച്ച് എനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല. അത്തരത്തി ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ല.

ഇതേ വ്യക്തി നൽകിയ പരാതിയിൽ ഒന്നരമാസം മുൻപ് ഊന്നുകൽ പൊലീസ് സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ച് തന്നോട് വിവരങ്ങൾ ആരാഞ്ഞിരുന്നു. പരാതിക്കാരിയെ അറിയില്ലെന്ന് അദ്ദേഹത്തോടും പറഞ്ഞിരുന്നു. നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്‍റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി വ്യാജമാണ് എന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പരാതി കിട്ടിയപ്പോൾ അതിന്‍റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നുമായിരുന്നു സിഐയുടെ മറുപടി. പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ച് അറിയില്ല.

ഓഡിഷനുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ആരെയെങ്കിലും വിളിച്ചിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്. ഇവർ പരാതി‌യിൽ പറയുന്ന ഒരാളെ മാത്രമാണ് തനിക്ക് അറിയാവുന്നത്. അത് സിനിമക്ക് ഫണ്ട് ചെയ്യുന്ന വ്യക്തിയാണ്. പരാതിക്കാരി ഉന്നയിക്കുന്ന

Trending

No stories found.

Latest News

No stories found.