'പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്ന്, സിപിഎം അതിനെ രാഷ്ട്രീയവത്ക്കരിക്കുന്നു'; എൻ.കെ. പ്രേമചന്ദ്രൻ എംപി

''വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു''
NK Premachandran MP
NK Premachandran MP
Updated on

തിരുവനന്തപുരം: പ്രധാനമന്ത്രിയേടേത് സൗഹൃദ വിരുന്നായിരുന്നു, എന്നാൽ സിപിഎം അതിനെ രാഷ്ട്രീ വത്ക്കരിക്കുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. നരേന്ദ്ര മോദി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുകയാണ്. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചതിനാലാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നുവെന്നും പ്രേമചന്ദ്രൻ എംപി വിശദീകരിച്ചു.

വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെന്‍ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സിപിഎം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com