ടാർസാനിയ സന്ദർശനത്തിനിടെ കാൽവഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരുക്ക്, ശനിയാഴ്ച ശസ്ത്രക്രിയ

ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരുക്കേൽക്കുകയായിരുന്നു
N.K. Premachandran MP injured after slipping during Tanzania visit

ടാർസാനിയ സന്ദർശനത്തിനിടെ കാൽവഴുതി വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരുക്ക്, ശനിയാഴ്ച ശസ്ത്രക്രിയ

Updated on: 

ന്യൂഡൽഹി: വിദേശ സന്ദർശനത്തിനിടെ വീണ് പരുക്കേറ്റ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ശസ്ത്രക്രിയയ്ക്കായി ഡൽഹി ഗുരുഗ്രാം മെഡാന്‍റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയിൽ വച്ചാണ് അപകടമുണ്ടായത്. ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരുക്കേൽക്കുകയായിരുന്നു. ശനിയാഴ്ച ശസ്ത്രക്രിയ തീരുമാനിച്ചിരിക്കുന്നത്.

ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം. ടാന്‍സാനിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് പറയുകയായിരുന്നു. ഡോക്ടന്മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അദ്ദേഹം ഡൽഹിയിലേക്ക് തിരിച്ചെത്തിയത്.

സോഷ്യൽ മീഡിയയിലൂടെ എൻ.കെ. പ്രേമചന്ദ്രൻ തന്നെയാണ് അപകടവിവരം പങ്കുവച്ചത്. കൈയിൽ പ്ലാസ്റ്ററിട്ട് ആശുപത്രിയിൽ കിടക്കുന്ന ചിത്രവും പങ്കുവച്ചു. "ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ട യാത്രക്കിടെ വഴിയോരത്തുള്ള ബാത്റൂമിൽ നിന്ന് പുറത്തിറങ്ങവേ കാൽ വഴുതി വീണു പരിക്കേറ്റു. ടാന്‍സാനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴ്ചയില്‍ ഇടതുകൈകുഴയ്ക്ക് പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്കായി ഡല്‍ഹിയില്‍ എത്തിച്ചേരും.- പ്രേമചന്ദ്രൻ കുറിച്ചു

logo
Metro Vaartha
www.metrovaartha.com