
തിരുവനന്തപുരം: നോവലിസ്റ്റും ആദ്യകാല സിനിമ പ്രവർത്തകനുമായ എൻ.കെ.ശശിധരൻ (69) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 3 മണിക്ക് ഹൃദയരോഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് വൈകുന്നേരം.
തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസിൽ ഇടം പിടിച്ച എൻ.കെ.ശശിധരൻ അതിന് മുൻപ് സിനിമാ രംഗത്ത് സജീവമായിരുന്നു. അങ്കം, ദി കിങ്, ഇത് അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്,കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, ഞാൻ സൂര്യ പുത്രൻ, അഗ്നിമുഖം ഇവയാണ് പ്രധാനകൃതികൾ.
2020 ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമായിരുന്നു അവസാന നോവൽ. സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. ഭാര്യ: ശോഭനാദേവി. മക്കൾ: ഗോപി കൃഷ്ണൻ, വിഷ്ണു.