എൻ.എം. വിജയന്‍റെ മരണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി.വി. ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്
nm vijayan death ic balakrishnan nd appachan booked for abetment of suicide
എൻ.എം. വിജയന്‍റെ മരണം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
Updated on

ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെയും മകന്‍റേയും ആത്മഹത്യയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തു. ഡിസിസി പ്രസിഡൻറ് എൻ.ഡി. അപ്പച്ചൻ,കെ.കെ. ഗോപിനാഥൻ,കെ.എൽ. പൗലോസ് തുടങ്ങിയവരാണ് പ്രതിപട്ടികയിലുള്ള മറ്റ് കോൺഗ്രസ് നേതാക്കൾ. ഇവർക്ക് പുറമേ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പരേതനായ പി.വി. ബാലചന്ദ്രനും പ്രതിപ്പട്ടികയിലുണ്ട്.

ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എൻ.എം. വിജയൻ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്ത് കുടുംബം പുറത്തുവിട്ടിരുന്നു. ഇതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്. ആത്മഹത്യാപ്രേരണ കൂടി ഉൾപ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷൻ കോടതിയിൽ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com