എൻ.എം. വിജയന്‍റെ ആത്മഹത്യ: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി

എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പൊലീസ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു
nm vijayan suicide case ic balakrishnan arrest
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
Updated on

കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ്.

മുൻകൂർ‌ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ആത്മഹത്യ പ്രേരണ കുറ്റമാണ് ബാലകൃഷ്ണനെതിരേ ചുമത്തിയിരിക്കുന്നത്.

എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പൊലീസ് വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. എന്നാൽ വീട്ടിൽ നിന്നും രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com