പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ല: പിണറായിക്ക് പ്രത്യേക പരിഗണന

രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന പരിഗണന നൽകിയാണ് പിണറായിക്ക് ഇളവു നൽകുന്നതെന്നാണ് റിപ്പോർട്ട്
no age relaxation for cpm politburo members
മുഖ്യമന്ത്രി പിണറായി വിജയൻfile image
Updated on

ഡൽഹി: പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയന് പ്രായപരിധിയിൽ ഇളവുണ്ടായേക്കുമെന്ന വാർത്തകൾക്കിടെയാണ് ഗോവിന്ദന്‍റെ പ്രതികരണം.

ഇളവ് ലഭിക്കാത്ത പക്ഷം 7 പേരെയാണ് പിബിയിൽ നിന്നും ഒഴിവാക്കുക. രാജ്യത്തെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന പരിഗണന നൽകിയാണ് പിണറായിക്ക് ഇളവു നൽകുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം, പിണറായി വിജയനെ പോളിറ്റ്ബ്യൂറോയിലെ സ്ഥിരം ക്ഷണിതാവാക്കിയേക്കും. പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക്ക് സർക്കാർ എന്നീ മുതിർന്ന നേതാക്കൾ പാർട്ടിയിലെ പ്രത്യേക ക്ഷണിതാക്കളാവുമെന്നാണ് വിവരം.

അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഡൽഹിയിൽ തുടക്കമായി. മധുരയിൽ ഏപ്രിൽ 24-ാം തീയതി നടക്കുന്ന പാർട്ടി കോൺഗ്രസിലേക്കുള്ള കരടി സംഘടനാ റിപ്പോർട്ട് ചര്ഡച്ച ചെയ്ത് അംഗീകാരം നൽകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com