കലാമണ്ഡലം സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം ഇല്ല

അറിഞ്ഞുകൊണ്ടാണ് സത്യഭാമ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും കോടതി
കലാമണ്ഡലം സത്യഭാമ
കലാമണ്ഡലം സത്യഭാമ

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയെന്ന കേസിൽ കലാമണ്ഡലം സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതിയാണ് ജാമ്യാപേക്ഷ നിരാകരിച്ചത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ് ആർഎൽവി രാമകൃഷ്ണനെന്ന് അറിഞ്ഞുകൊണ്ടാണ് സത്യഭാമ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ഗീനാകുമാരി ആവശ്യപ്പെട്ടു.

രാമകൃഷ്ണനെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ ബോധപൂർവമാണ് സത്യഭാമയുടെ വിവാദ പരാമർശമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അതേസമയം, സത്യഭാമയുടെ വിവാദ പരാമർശമടങ്ങിയ അഭിമുഖം സംക്ഷേപണം ചെയ്ത യുട്യൂബ് ചാനൽ അവതാരകൻ ജി.എസ്. സുമേഷിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com