'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി

വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി
Video Screenshot
Video Screenshot

കൊച്ചി: മാധ്യമ പ്രവർത്തകരെ പരിഹസിച്ച് നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപി. ചോദ്യം ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് 'നോ ബോഡി ടച്ചിങ്, പ്ലീസ്' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അകലം പാലിച്ചു നിൽക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചില്ല.

അതേസമയം, വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങള്‍ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

"വഴി നിഷേധിക്കരുത്. ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?..." എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com