എഡിഎം നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്
no cbi enquiry in adm naveen babu death says kerala high court
എഡിഎം നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി
Updated on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. എസ്ഐടി അന്വേക്ഷണം തുടരാമെന്നും സ്വാതന്ത്ര്യവും നീതിയുക്തവുമായ അന്വേഷണം നടക്കണമെന്നം കോടതി നിർദേശിച്ചു. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.

അതേസമയം, പിന്മാറില്ലെന്നും ഏതറ്റം വരെയും പോവുമെന്നും നവീൻ ബാബുവിന്‍റെ കുടുംബം അറിയിച്ചു. അപ്പീലിന് പോവാനാണ് കുടുംബത്തിന്‍റെ തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലോ അല്ലെങ്കിൽ സുപ്രീം കോടതിയിലോ അപ്പീൽ നൽകുമെന്ന് ഭാര്യ മഞ്ജുഷ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com