പയ്യന്നൂരിലും പേരാവൂരിലും വീട്ടിലെ വോട്ടിൽ ക്രമക്കേട് നടന്നിട്ടില്ല: ജില്ലാ കളക്ടർ

യുഡിഎഫിന്‍റെ പരാതികൾ തളളി
കള്ളവോട്ട് ചെയ്തതിന്‍റെ സിസിടിവി ദൃശ്യത്തിൽ നിന്ന്
കള്ളവോട്ട് ചെയ്തതിന്‍റെ സിസിടിവി ദൃശ്യത്തിൽ നിന്ന്Screen shot
Updated on

കണ്ണൂർ: പയ്യന്നൂരിലും പേരാവൂരിലും വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തള്ളി. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്ന് അന്വഷണത്തിൽ കണ്ടെത്തി.

പേരാവൂരിൽ 106 വയസുള്ള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു യുഡിഎഫിന്‍റെ പരാതി. എന്നാൽ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ സഹായിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

പയ്യന്നൂരിൽ 92 വയസ് പ്രായമുളള വയോധികന്‍റെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തെന്നായിരുന്നു മറ്റൊരു പരാതി. ഇവിടെയും വോട്ടർ നിർദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതികൾ തള്ളിയതെന്ന് കളക്ടർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com