ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം പ്രമാണിച്ച് നടക്കുന്ന ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക്ഭവൻ നിർദേശം നൽകി
no holiday for lok bhavan employees in christmas eve

ലോക്ഭവൻ

Updated on

തിരുവനന്തപുരം: ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ ഇത്തവണ അവധി ഇല്ല. മുൻ പ്രധാനമന്ത്രിയും ജനസംഘത്തിന്‍റെയും ബിജെപിയുടെയും സ്ഥാപക നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ 101ാം ജന്മദിനം പ്രമാണിച്ച് നടക്കുന്ന ചടങ്ങിൽ എല്ലാ ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ലോക്ഭവൻ കൺട്രോളർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതിനാൽ ലോക്ഭവൻ ജീവനക്കാർക്ക് അവധി ലഭിക്കില്ല.

ലോക്ഭവനിൽ രാവിലെ 10 മണിക്ക് മുൻ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം നടക്കും. നേരത്തെ ഉത്തർപ്രദേശിൽ സ്കൂളുകൾക്ക് ഉൾപ്പടെ അവധിയില്ലെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ലോക്ഭവനിലും അവധിയുണ്ടാവില്ലെന്ന വിവരം പുറത്തുവരുന്നത്. സമാന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തർ പ്രദേശിൽ അവധി നിഷേധിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com