no license to rent a car rto will take action
കാർ വാടകയ്ക്ക് നൽകിയത് ലൈസൻസില്ലാതെ; കളർകോട് അപകടത്തിൽ വാഹന ഉടമയ്‌ക്കെതിരേ നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

കാർ വാടകയ്ക്ക് നൽകിയത് ലൈസൻസില്ലാതെ; വാഹന ഉടമയ്‌ക്കെതിരേ ആര്‍ടിഒ നടപടിയിലേക്ക്

കാർ ഓടിച്ചിരുന്ന ഗൗരിശങ്കർ ഷമീറിന് 1000 രൂപ ഗൂഗിൾ പേയിൽ അയച്ചതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്
Published on

ആലപ്പുഴ: കളർക്കോട് ചങ്ങനാശേരിയിൽ കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 5 മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന്‍റെ ഉടമയ്ക്കെതിരേ നടപടിയിലേക്ക് ആർടിഒ. മെഡിക്കൽ വിദ്യാർ‌ഥികൾക്ക് കാർ വാടകയ്ക്ക് നൽ‌കാൻ ഉടമയ്ക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

എന്നാൽ ഒരാൾ പറഞ്ഞതിനാലാണ് വിദ്യാർഥികൾക്ക് കാർ നൽകിയതെന്നും അല്ലാതെ കാർ വാടകയ്ക്ക് നൽകിയതല്ലെന്നും ഉടമ ഷാമിൽ ആവർത്തിച്ചു. കാർ ഓടിച്ചിരുന്ന ഗൗരിശങ്കർ ഷമീറിന് 1000 രൂപ ഗൂഗിൾ പേയിൽ അയച്ചതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കാർ ലൈസൻസില്ലാതെ വാടകയ്ക്ക് നൽകിയെന്ന നിഗമനത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് എത്തിയത്. എന്നാൽ ഈ 1000 രൂപ താൻ വിദ്യാർഥികൾ‌ക്ക് കടമായി നൽകിയതാണെന്നാണ് ഷാമിറിന്‍റെ വാദം. അപകടത്തിൽ പൂർണമായും തകർന്ന കാറിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നീക്കം.

logo
Metro Vaartha
www.metrovaartha.com