സ്ഥാനാർഥി പട്ടികയിൽ പേരില്ല; അച്ചടിച്ച ബാനറും പോസ്റ്ററും വെറുതെയായി, നിരാശയുണ്ടെന്ന് ജോസഫ് വാഴയ്ക്കൻ

സീറ്റ് ഉറപ്പിച്ചാണ് ബാനറുകൾ അടിച്ചതെന്ന് ജോസഫ് വാഴയ്ക്കൻ
No name in candidate list; printed banner and poster are useless

സ്ഥാനാർഥി പട്ടികയിൽ പേരില്ല; അച്ചടിച്ച ബാനറും പോസ്റ്ററും വെറുതെയായി

Updated on

കോട്ടയം: സീറ്റ് കിട്ടുമെന്ന് മോഹിച്ച് പലരും മുൻപെ തന്നെ ഫ്ളക്സും ബാനറുകളും നോട്ടീസും അടച്ചിരുന്നു. എന്നാൽ അവസാനനിമിഷം പട്ടികയിൽ പേരില്ലെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന നിരാശ അതാണ് ഏറ്റവും ഭീകരമായത്. അതേ ഇതേ അവസ്ഥയിലൂടെ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും കടന്നുപോകുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തെ പ്രതിനിധികരിക്കാനായിരുന്നു ജോസഫ് വാഴയ്ക്കൻ രണ്ടുമാസത്തോളമായി മണ്ഡലത്തിൽ നിരന്തരപ്രവർത്തനവുമായി മുന്നോട്ട് പോയത്. എന്നാൽ വ്യാഴാഴ്ച രാത്രിയാണ് തനിക്ക് സീറ്റില്ലെന്ന വിവരം ജോസഫ് വാഴയ്ക്കൻ അറിയുന്നത്.

ഇതോടെ അച്ചടിച്ച 100കണക്കിന് നോട്ടീസും 2000ഓളം വരുന്ന പോസ്റ്ററുകളും, ബാനറുകളും വെറുതെയായി. ഏറ്റുമാനൂർ മണ്ഡലത്തിലേക്ക് ജോസഫിനെ മാത്രമാണ് പരിഗണിച്ചിരുന്നതെന്നാണ് വിവരം. പക്ഷേ ചില നേതാക്കൾ ഇടപെട്ട് പേര് വെട്ടുകയായിരുന്നു. എന്നാൽ ഇതിന്‍റെ പേരിൽ പാർട്ടി വിടാനോ സ്വതന്ത്രനായി മത്സരിക്കാനോയില്ലെന്ന് ജോസഫ് വാഴയ്ക്കൻ വ്യക്തമാക്കി. നല്ല മനപ്രയാസം ഉണ്ട്, എന്നാലും പാർട്ടിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജോസഫ് വാഴയ്ക്കൻ പോസ്റ്റ് സോഷ്യൽ മീഡിയയിലിട്ടിട്ടുണ്ട്. തനിക്ക് പകരം സീറ്റിന് അർഹനായ നാട്ടകം സുരേഷിന് ജോസഫ് വാഴയ്ക്കൻ ആശംസ നേരാനും മറന്നില്ല. എല്ലാകാര്യത്തിനും മുന്നിൽ ഉണ്ടാകുമെന്ന് മണ്ഡലത്തിലെ ജനങ്ങൾക്കും പ്രവർത്തകർക്കും അദ്ദേഹം ഉറപ്പ് നൽകി.

നല്ല മനപ്രയാസം ഉണ്ട്, എന്നാലും പാർട്ടിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ജോസഫ് വാഴയ്ക്കൻ പോസ്റ്റ് സോഷ്യൽ മീഡിയയിലിട്ടിട്ടുണ്ട്. തനിക്ക് പകരം സീറ്റ് ലഭിച്ച നാട്ടകം സുരേഷിന് ജോസഫ് വാഴയ്ക്കൻ ആശംസ നേരാനും മറന്നില്ല. എല്ലാകാര്യത്തിനും മുന്നിൽ ഉണ്ടാകുമെന്ന് മണ്ഡലത്തിലെ ജനങ്ങൾക്കും പ്രവർത്തകർക്കും അദ്ദേഹം ഉറപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com