ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ

നിരോധനം ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെ
No night travel in Idukki
ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനംrepresentative image

ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേന സംഘം ഇടുക്കിയിൽ എത്തി.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) ഇടുക്കിയിലെത്തി. ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ കാലഘട്ടങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങളും ദുരന്തസാധ്യതാ പ്രദേശങ്ങളും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും വിവിധ വകുപ്പുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ നടത്തുവാനും സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതാണ്.

Trending

No stories found.

Latest News

No stories found.