ഹയര്‍സെക്കണ്ടറി നിയമനത്തിൽ‌ ഹൈസ്കൂൾ അധ്യാപകർക്കുണ്ടായിരുന്ന മുൻഗണന ഒഴിവാക്കി സർക്കാർ

10 വർഷത്തെ ഹൈസ്ക്കൂൾ അധ്യാപകർക്ക് ഉണ്ടായിരുന്ന മുൻഗണനയാണ് ഒഴിവാക്കിയത്
ഹയര്‍സെക്കണ്ടറി നിയമനത്തിൽ‌ ഹൈസ്കൂൾ അധ്യാപകർക്കുണ്ടായിരുന്ന മുൻഗണന ഒഴിവാക്കി സർക്കാർ
Updated on

തിരുവനന്തപുരം: തസ്തിക മാറ്റത്തിലൂടെ ഹയർ സെക്കണ്ടറി അധ്യാപകരാകാനുള്ള യോഗ്യതാ മാനദണ്ഡത്തിൽ നിന്നും ഹൈസ്കൂൾ അധ്യാപകർക്കുണ്ടായിരുന്ന മുൻഗണന ഒഴിവാക്കാൻ സർക്കാർ തീരുമാനം. 10 വർഷത്തെ ഹൈസ്ക്കൂൾ അധ്യാപകർക്ക് ഉണ്ടായിരുന്ന മുൻഗണനയാണ് ഒഴിവാക്കുക.

ഹയര്‍സെക്കണ്ടറി നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സെറ്റ് പാസായവര്‍ക്കാണ് തസ്തികകളില്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ഇവരുടെ അഭാവത്തില്‍ മാത്രം 10 വര്‍ഷത്തെ പരിചയമുള്ള ഹൈസ്‌കൂള്‍ അധ്യാപകരെ പരിഗണിച്ചാല്‍ മതിയെന്നുമാണ് പുതിയ ഉത്തരവ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com