തിങ്കളാഴ്ച കാര്യമായ മഴ സാധ്യതയില്ല

ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ല
Representative image
Representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച കാര്യമായ മഴ സാധ്യതയില്ല. വടക്കൻ കേരളത്തിൽ മഴ താരതമ്യേന കുറയുമെന്നും തെക്കൻ കേരളത്തിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചൊവ്വാഴ്ച ന്യുനമർദം രൂപപ്പെട്ട് വ്യാഴാഴ്ചയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദമായി ശക്തി പ്രാപിക്കും. ഇത് കണക്കിലെടുത്ത് വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

എവിടെയും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com