
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ചര്‍ച്ച നടത്തുന്നതെന്നും സമസ്തയുമായി മാത്രമല്ല, സംശയമുളള എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ചർച്ച നടത്തുന്നത്. സമസ്തയെ മാത്രമല്ല, ഈ വിഷയത്തില്‍ സംശയമുള്ള എല്ലാവരേയും ചര്‍ച്ചയ്ക്ക് വിളിക്കും. നിയമ പ്രശ്‌നങ്ങളും കോടതി പ്രശ്‌നങ്ങളും അവരുമായി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു.
എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ കാര്യം മാത്രമാണ് നമ്മള്‍ സംസാരിക്കുന്നത്. സര്‍ക്കാര്‍ എന്തുകാര്യം പറഞ്ഞാലും അതിനെ ദുഷ്ടലാക്കോടെ മാത്രം കാണുന്നത് ശരിയല്ല. കാര്യങ്ങള്‍ മനസിലാക്കാതെ സമരം പ്രഖ്യാപിക്കുക എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നു മന്ത്രി കൂട്ടിച്ചേർത്തു.