

File image
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരന് സീറ്റില്ല. ഹൈക്കമാൻഡ് അംഗീകരിച്ച രണ്ടാം ഘട്ട സ്ഥാനാർഥി പട്ടികയിൽ കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും. സുധാകരന്റെ സമ്മർദത്തിന് കോൺഗ്രസ് നേതൃത്വം വഴങ്ങിയില്ലെന്നാണ് വിവരം.
രാഹുൽ ഗാന്ധിയാണ് സുധാകരനുമായി അനുനയം വേണ്ടെന്ന നിലപാട് എടുത്തത്. സി ഇസി യോഗത്തിൽ മല്ലികാർജുൻ ഖർഗെക്കൊപ്പം രാഹുൽ ഗാന്ധിയും ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ മത്സരിക്കുമെന്ന് ഉറച്ച തീരുമാനത്തിലാണ് കെ സുധാകരന്‍. കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്‍റെ തീരുമാനം എന്നാണ് സൂചന. അൽപസമയത്തിനുള്ളിൽ സുധാകരൻ ന്യൂഡൽഹിയിൽ മാധ്യമങ്ങളെ കാണും. കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കുന്നതു പ്രഖ്യാപിക്കാനാണ് വാർത്താസമ്മേളനമെന്നാണ് സൂചന.