ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേകം ഇളവില്ല: നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി

സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി റോഡിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച മുതൽ പിഴ ചുമത്തും
ഇരുചക്ര വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേകം ഇളവില്ല: നിലപാട് വ്യക്തമാക്കി കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളിൽ പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എളമരം കരീം എംപിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്ത് എഎ ക്യാമറ വഴി പിഴയീടാക്കാനിരിക്കെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ഇത് മോട്ടോർ വാഹന വകുപ്പിന്‍റെ നിയമത്തിന് വിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ കേരളം നൽകിയ കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. 10 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. 12 വയസിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് കേരളം കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി റോഡിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തും. ബോധവത്കരണ നോട്ടീസ് നൽകൽ സമയം പൂർത്തിയായതിനെ തുടർന്നാണ് ഇന്ന് അർധരാത്രി മുതൽ പിഴ ചുമത്തലിലേക്ക് കടക്കുന്നത്.

726 എഐ ക്യാമറകളാണ് വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഇതിനു പുറമെ അമിതവേഗം കണ്ടെത്താന്‍ വാഹനങ്ങളിൽ സ്ഥാപിച്ച 4 ക്യാമറകളുമുണ്ട്. ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com