കേന്ദ്രം കൈയൊഴിഞ്ഞു; ഓണത്തിന് അധിക അരിയില്ലെന്ന് ഭക്ഷ്യമന്ത്രി

നിർത്തിവച്ച ഗോതമ്പും ലഭിക്കില്ല
no special ration rice for kerala from union government says gr anil kumar
ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ
Updated on

ന്യൂഡൽഹി: ഓണത്തിന് അധിക അരിയില്ലെന്ന് കേന്ദ്രം അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഒരു കാർഡിന് അധികം 5 കിലോ അരി നൽകാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്ന് ജി.ആർ. അനിൽ പറഞ്ഞു.

നിർത്തിവച്ച ഗോതമ്പും ലഭിക്കില്ല. മണ്ണെണ്ണ കരാറുകാർ പിന്മാറിയതിനാൽ വിതരണം തടസപ്പെട്ട മണ്ണെണ്ണ ഉടൻ വിട്ടുകിട്ടുമെന്ന് കേന്ദ്രം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com