

ഷാജൻ സ്കറിയ
തിരുവനന്തപുരം: മാധ‍്യമപ്രവർത്തകനും 'മറുനാടൻ മലയാളി' എഡിറ്ററുമായ ഷാജൻ സ്കറിയക്കെതിരേ പൊലീസ് കേസെടുത്തു. ഡോക്റ്ററുടെ കാല് വെട്ടണമെന്ന് സമൂഹമാധ‍്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കടവന്ത്ര പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡോക്റ്റർ ജോജോ ജോസഫാണ് പരാതിക്കാരൻ. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു മാസത്തിനിടെ നാലാമത്തെ ജാമ‍്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ഷാജൻ സ്കറിയയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിലവിൽ കേരളത്തിൽ 132 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാജൻ സ്കറിയ.