സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; ബിജെപി പ്രവർത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പിയാണ് മരിച്ചത്
not being nominated as candidate in election; bjp worker suicide

ആനന്ദ് കെ. തമ്പി

Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ. തമ്പിയാണ് മരിച്ചത്. ബിജെപി നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ആനന്ദ് ജീവനൊടുക്കിയത്.

ആത്മഹത‍്യയ്ക്ക് മുമ്പ് ആനന്ദ് സുഹൃത്തുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശം ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. തന്നെ സ്ഥാനാർഥിയാക്കാത്തതിനു പിന്നിൽ ബിജെപി നേതാക്കളാണെന്നാണ് ആനന്ദിന്‍റെ ആരോപണം. ആർഎസ്എസ്- ബിജെപി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും തൃക്കണ്ണാപുരത്ത് സ്ഥാനാർഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദിന്‍റെ കുറിപ്പിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com