

പ്രതി ബാലമുരുകൻ
തൃശൂർ: തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സംഭവത്തിൽ കേസെടുക്കും. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേയാണ് കേസെടുക്കുക.
പ്രതിയെ തിരികെ എത്തിച്ചത് സ്വകാര്യ കാറിലാണെന്നും കൈവിലങ്ങണിയില്ലെന്നും എന്നതടക്കം ചൂണ്ടിക്കാട്ടിയാവും കേസ്. പ്രതിക്ക് കസ്റ്റഡിയിൽ നിന്നും രക്ഷപെടുന്ന സ്വഭാവം വ്യാപകമായി ഉണ്ടെന്നും ഇത് കണക്കിലെടുക്കാതെ യാതൊരു സുരക്ഷയും പാലിച്ചിരുന്നില്ലെന്നും കേരള പൊലീസ് അറിയിക്കുന്നു.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തമിഴ്നാട്ടിൽ തെളിവെടുപ്പിനുശേഷം വിയ്യൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറക്കിയതാണ്. തുടർന്ന് ഒപ്പമുണ്ടായിരുന്ന 3 പൊലീസുകാരെ തള്ളിമാറ്റി ഓടുകയായിരുന്നു. തൃശൂർ നഗരതത്തിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.
കേരളത്തിലും തമിഴ്നാട്ടിലുമായി കൊലപാതകം, മോഷണം അടക്കം 53 കേസുകളാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. മുൻപും പ്രതി ജയിൽ ചാടുകയും കസ്റ്റഡയിൽ നിന്നും രക്ഷപെടുകയും ചെയ്തിട്ടുണ്ട്.