എൻ.ആർ.എസ്. ബാബു അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായ എൻ.ആർ.എസ്. ബാബു 85ാം വയസില്‍ തിരുവനന്തപുരം വസതിയില്‍ അന്തരിച്ചു
NRS Babu passes away

എൻ.ആർ.എസ്. ബാബു

Updated on

തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്റ്ററുമായ എൻ.ആർ.എസ്. ബാബു അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം.

കേരള കൗമുദിയിലും കലാകൗമുദിയിലും ദേശാഭിമാനിയിലും പ്രധാനചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യ സോഫ്റ്റ്‌വെയർ മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയയുടെ സ്ഥാപക ചെയർമാനാണ്.

കേരള പത്രപ്രവർത്തക യൂണിയന്‍റെ മുൻ സംസ്ഥാന പ്രസിഡന്‍റും, തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഓണററി അംഗവുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com