ചുമതല കൈമാറാൻ രേണു രാജ് എത്തിയില്ല; പുതിയ കലക്ടറായി എൻ എസ് കെ ഉമേഷ് സ്ഥാനമേറ്റു

ജില്ലാ കേർപ്പറേഷനും ഭരണകൂടവും ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്
ചുമതല കൈമാറാൻ രേണു രാജ് എത്തിയില്ല; പുതിയ കലക്ടറായി എൻ എസ് കെ ഉമേഷ് സ്ഥാനമേറ്റു

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ചുമതല കൈമാറാൻ രേണു രാജ് നിന്നില്ല. യാത്ര അയപ്പിന് നിൽക്കാതെ രേണു രാജ് ഇന്നലെ തന്നെ ചുമതല ഒഴിയുകയായിരുന്നു. ചുമതല കൈമാറാൻ എത്തുമെന്ന് അറിയിച്ചെങ്കിലും വരുന്നില്ലെന്ന് ജീവനക്കാരെ രാവിലെ അറിയിക്കുകയായിരുന്നു.

കാക്കനാട് കലക്‌ടറേറ്റിൽ എത്തി രാവിലെ തന്നെ ഉമേഷ് ചുമതലയേറ്റു. വരും ദിവസങ്ങളിൽ തീപിടുത്തതിന് പരിഹാരമുണ്ടാകുമെന്ന് എൻ എസ് കെ ഉമേഷ് പറഞ്ഞു. ജില്ലാ കേർപ്പറേഷനും ഭരണകൂടവും ജനങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. മുൻ കലക്ടർ നടപ്പാക്കിയത് മികച്ച ആക്ഷൻ പ്ലാനാണെന്നും അതനുസരിച്ചുതന്നെ മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. മാലിന്യ നിർമ്മാർജനത്തിന് എത്രയും വേഗം ശാശ്വത പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com