തെന്നല ബാലകൃഷ്‌ണപിള്ള സംശുദ്ധരാഷ്ട്രീയത്തിന്‍റെ ഉടമ; അനുശോചിച്ച് എൻഎസ്എസ്

വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളിൽ എന്നും നിറഞ്ഞുനിൽക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്‌ണപിള്ള
NSS mourns  Thennala balakrishna pillai

തെന്നല ബാലകൃഷ്‌ണപിള്ള

Updated on

കോട്ടയം: മുൻ കെപിസിസി അധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ എൻഎസ്എസ് അനുശോചിച്ചു. മുൻ രാജ്യസഭാംഗവും സംശുദ്ധരാഷ്ട്രീയത്തിന്‍റെ ഉടമയും തന്‍റെ വ്യക്തിപ്രഭാവം കൊണ്ട് ജനമനസുകളിൽ എന്നും നിറഞ്ഞുനിൽക്കുന്നതുമായ വ്യക്തിയായിരുന്നു തെന്നല ബാലകൃഷ്‌ണപിള്ള.

മന്നത്തു പത്മനാഭന്‍റെ ആരാധകനും നായർ സർവീസ് സൊസൈറ്റിയുടെ ഉറ്റസുഹൃത്തും ആയിരുന്നു അദ്ദേഹം. ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും പെരുന്നയിൽ വന്ന് 2024ലെ മന്നംജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം സന്മനസ് കാണിച്ചു.

കുടുംബത്തിലെ ഒരു അംഗം എന്നപോലെ അദ്ദേഹത്തിന്‍റെ വേർപാട് നായർ സർവീസ് സൊസൈറ്റി കാണുകയും ആ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്ന് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com