കണ്ണൂർ ബസിലെ നഗ്നതാപ്രദർശനം: പ്രതി കസ്റ്റഡിയിൽ

യുവതി ഇരിക്കുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.
കണ്ണൂർ ബസിലെ നഗ്നതാപ്രദർശനം: പ്രതി കസ്റ്റഡിയിൽ
Updated on

കണ്ണൂർ: ചെറുപുഴയിൽ ബസിൽ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. ചിറ്റാരിക്കൽ നല്ലാംപുഴ സ്വദേശി നിരപ്പിൽ ബിനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ച‍യോടെ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞ മാസം 28ന് ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ വച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. സ്റ്റാന്‍ഡിൽ അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ യുവതി പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ബസിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് യുവതി മാത്രമാണ് ബസിലുണ്ടായിരുന്നത്. യുവതി ഇരിക്കുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയിട്ടും യാതോരു കൂസലുമില്ലാതെ ഇയാൾ പ്രവർത്തി തുടർന്നു. എന്നാൽ ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ കേസ് നൽകിയിരുന്നെങ്കിലും പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com