
മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. 14 കോച്ചുകളിൽ നിന്നും 18 കോച്ചുകളായാണ് വർധിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ വഴി സർവീസ് നടത്തുന്ന തിരുവനന്തപുരം- മംഗളൂരു സെൻട്രൽ വന്ദേഭാരതിലാണ് കോച്ചുകളുടെ എണ്ണം ഉയർത്തിയിരിക്കുന്നത്.
സെപ്റ്റംബർ 9 മുതൽ പുതിയ കോച്ചുകളുമായി വന്ദേഭാരത് സർവീസ് ആരംഭിക്കും. മലയാളികൾക്കുള്ള ഓണ സമ്മാനമെന്ന നിലയ്ക്കാണ് കോച്ചുകളുടെ എണ്ണം ഉയർത്തിയത്. കോച്ചുകൾ വർധിപ്പിച്ചതോടെ ടിക്കറ്റുകൾ ലഭിക്കുന്നത് ഇനി എളുപ്പമാകും.