ഐപിഎസ് ഉദ‍്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുന്നു; ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീൽ

'മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു' എന്ന തലക്കെട്ടോടെയാണ് കെ.ടി. ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്
Number of RSS workers increasing among IPS officers: KT Jaleel with Facebook post
കെ.ടി. ജലീൽ
Updated on

മലപ്പുറം: ഐപിഎസ് ഉദ‍്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിക്കുന്നുവെന്ന് മുൻമന്ത്രി കെ.ടി. ജലീൽ. ജില്ലാ പൊലീസ് മേധാവിയടക്കം മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീൽ രംഗതെത്തിയത്. 'മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു' എന്ന തലക്കെട്ടോടെയാണ് കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ഐപിഎസ് ഉദ‍്യോഗസ്ഥരിൽ സംഘികളുടെ എണ്ണം വർധിച്ചുവരുകയാണെന്നും കേന്ദ്രം ബിജെപി ഭരിക്കുന്നതുക്കൊണ്ടാണ് പൊലീസിലും സംഘിവൽക്കരണം ഉണ്ടായതെന്നും ജലീൽ ആരോപിച്ചു.

'മലപ്പുറം എസ്.പി ശശിധരൻ സംഘി മനസ്സുള്ള കൺഫേഡ് ഐപിഎസ് കാരനാണ് പദവികൾ കരസ്ഥമാക്കാൻ എന്ത് നെറികടും ചെയ്യും. മുഖ്യമന്ത്രി കർശനമായാണ് പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെ നടപടികൾ സ്വീകരിച്ചത്. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ. ഇനി തെറിക്കാനുള്ളത് വൻസ്രാവിന്‍റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റൻ പിണറായി വിജയനാണ്'. ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com