തൃശൂർ റെയിൽവേ പൊലീസ് എടുത്ത മനുഷ്യക്കടത്ത് കേസ് നിലനിൽക്കില്ല; കന്യാസ്ത്രീകൾക്ക് ആശ്വാസ വിധി

2022 ലാണ് കേസിനാസ്പദമായ സംഭവം.
nuns Acquitted thrissur railway police human traffic case

മനുഷ്യക്കടത്ത് കേസിൽ കന്യാസ്ത്രീകൾക്ക് ആശ്വാസ വിധി

file
Updated on

തൃശൂര്‍: മനുഷ്യക്കടത്ത് ആരോപിച്ച് തൃശൂർ റെയിൽവേ പൊലീസ് എടുത്ത കേസിൽ കന്യാസ്ത്രീകൾക്ക് ആശ്വാസമായി കോടതി വിധി. മനുഷ്യക്കടത്ത് കേസ് നിലനിൽക്കില്ലെന്നു ചൂണ്ടികാട്ടി കേസില്‍ നിന്നു രണ്ടു കന്യാസ്ത്രീകളെയും കുറ്റവിമുക്തരാക്കി. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജിയുടേതാണ് വിധി.

2022ലാണ് കേസിനാസ്പദമായ സംഭവം. ആലപ്പി - ധൻബാദ് എക്സ്പ്രസിൽ ഝാർഖണ്ഡിൽ നിന്നെത്തിച്ച മൂന്നു പെൺകുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ റെയിൽവേ പൊലീസിനു കൈമാറുകയായിരുന്നു. തൃശൂരിലെ കന്യാസ്ത്രീ മഠത്തിലേക്ക് സഹായികളായി എത്തിച്ചതായിരുന്നു ഇവരെ.

തുടർന്ന് റെയിൽവേ പൊലീസ് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. എന്നാൽ, കേസ് പരിഗണിച്ച കോടതി, മനുഷ്യക്കടത്ത് ആരോപണം നിലനിൽക്കില്ലെന്ന നിരീക്ഷണത്തോടെ പ്രതിപ്പട്ടികയിൽ ചേർത്ത കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com