പാലക്കാട് നവജാത ശിശുവിന് വാക്സിൻ മാറി നൽകി; നഴ്‌സിന് സസ്പെൻഷൻ

പള്ളിക്കുളം സ്വദേശികളുടെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനാണ് വാക്സിൻ മാറി കുത്തിവച്ചത്
Representative Image
Representative Image

പാലക്കാട്: നവജാത ശിശുവിന് വാക്സിൻ മാറി നൽകിയ നഴ്സിന് സസ്പെൻഷൻ. പിരിയാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചാരുലതയെആണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തത്.

പള്ളിക്കുളം സ്വദേശികളുടെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനാണ് വാക്സിൻ മാറി കുത്തിവച്ചത്. ബിസിജി കുത്തിവയ്പ്പിന് പകരം പോളിയോ വാക്സിനാണ് നൽകിയത്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾ ഡിഎംഒയ്ക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടി

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com