എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച സംഭവം; നഴ്‌സിന്‍റെ കാഴ്ച നഷ്ടമായി

നഴ്സിങ് അസിസ്റ്റന്‍റ് ഷൈലയുടെ ഇടതു കണ്ണിനാണ് ഗുരുതരമായി പരുക്കേറ്റത്.
nursing assistant injured medical oxygen cylinder explode sat hospital trivandrum

എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച സംഭവം; നഴ്‌സിന്‍റെ 90 ശതമാനം കാഴ്ച നഷ്ടമായി

Updated on

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നഴ്സിങ് അസിസ്റ്റന്‍റിന് ഗുരുതര പരുക്ക്. ആലപ്പുഴ നവായിക്കുളം സ്വദേശിയായ ഷൈലയുടെ (51) ഇടതു കണ്ണിനാണ് ഗുരുതരമായി പരുക്കേറ്റത്. ഷൈലയുടെ കണ്ണിന്‍റെ 90 ശതമാനത്തോളം കാഴ്ച നഷ്ടമായി.

തിങ്കളാഴ്ച രാവിലെയോടെ അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പരിശോധനയ്ക്കിടെയാണ് അപകടമുണ്ടാവുന്നത്. പരിശോധനയുടെ ഭാഗമായി ട്രോളിയില്‍ വച്ചിരുന്ന സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ തിരിച്ചതോടെ ഗ്ലാസ് ട്യൂബ് അടങ്ങിയ നോബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഷൈലയുടെ കണ്ണിനുള്ളിലേക്കും മുഖത്തും ഇരുമ്പ് നോബും ചില്ലുകളും പതിച്ചു. ഇതുമൂലം കണ്ണിലെ ഞരമ്പുകള്‍ പൊട്ടുകയും ലെന്‍സിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. തുടർന്ന് മെഡിക്കൽ കോളെജിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കഴിഞ്ഞ രണ്ടു വർഷമായി ഷൈല തന്നെയായിരുന്നു ഓക്‌സിജന്‍ സിലിണ്ടര്‍ പരിശോധിക്കുകയും ഘടിപ്പിക്കുകയും ചെയ്തിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com