Nursing college to bear education expenses of Biju's daughter who died in landslide

''മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്‍റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളെജ് ഏറ്റെടുക്കും'': വീണാ ജോർജ്

''മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്‍റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളെജ് ഏറ്റെടുക്കും'': വീണാ ജോർജ്

ബിജുവിന്‍റെ മകൾ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിങ് കോളെജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്
Published on

തിരുവനന്തപുരം: അടിമാലിയിൽ ദേശീയ പാതയുടെ നിർമാണത്തിനിടെ മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്‍റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളെജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബിജുവിന്‍റെ മകൾ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിങ് കോളെജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.

മന്ത്രി വീണാ ജോർജ് കോളെജിന്‍റെ ചെയർമാൻ ജോജി തോമസുമായി സംസാരിച്ചു. കോഴ്സ് പൂർത്തീകരിക്കുന്നതിനായി ആ മകളുടെ തുടർ വിദ്യാഭ്യാസ ചെലവുകൾ, പഠന ഫീസും ഹോസ്റ്റൽ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിച്ചു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com