തലയ്ക്കും ഇടുപ്പിനും പരുക്ക്; നഴ്സിങ് വിദ‍്യാർഥിനി അമ്മു സജീവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

രക്തത്തിന്‍റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയ്കക്ക് അയച്ചിട്ടുണ്ട്
Nursing student Ammu Sajeev's postmortem report out, head and hip injuries
തലയ്ക്കും ഇടുപ്പിനും പരുക്ക്; നഴ്സിങ് വിദ‍്യാർഥിനി അമ്മു സജീവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
Updated on

പത്തനംതിട്ട: നഴ്സിങ് വിദ‍്യാർഥിനി അമ്മു സജീവിന്‍റെ മരണകാരണം തലയ്ക്കും ഇടുപ്പിനുമേറ്റ പരുക്കു മൂലമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അമ്മുവിന്‍റെ ശരീരത്തിൽ ഇരുപതോളം പരുക്കുകളുള്ളതായും വീഴ്ചയിൽ കാൽമുട്ടിനിും കൈതണ്ടയ്ക്കും പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിരലുകൾക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്.

അമ്മു മരിച്ച ദിവസം ഭക്ഷണം കഴിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രക്തത്തിന്‍റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയ്കക്ക് അയച്ചിട്ടുണ്ട്. നവംബർ 15നാണ് അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത‍്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോവും വഴിയായിരുന്നു മരണം. അമ്മുവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത‍്യയാണെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com