ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ. രാധാകൃഷ്ണന്‍റെ ഒഴിവിലേക്കാണ് കേളു പിണറായി വിജയൻ മന്ത്രിസഭയിലേക്ക് എത്തുന്നത്
o r kelu oath minister kerala government
പട്ടികജാതി പട്ടികവകുപ്പ് ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: പട്ടികജാതി പട്ടികവകുപ്പ് ക്ഷേമ വകുപ്പ് മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് ഒ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്തത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ. രാധാകൃഷ്ണന്‍റെ ഒഴിവിലേക്കാണ് കേളു പിണറായി വിജയൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. വയനാട് മാനന്തവാടിയിൽ നിന്നുള്ള എംഎൽഎയാണ് ഒ.ആർ കേളു. വ‍യനാട്ടിൽ നിന്നുള്ള സിപിഎമ്മിന്‍റെ ആദ്യ മന്ത്രികൂടിയാണ് ഒ.ആർ കേളു എന്ന പ്രത്യേകത കൂടിയുണ്ട്.

കെ.രാധാകൃഷ്ണന്‍ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നല്‍കിയിട്ടില്ല. ദേവസ്വം വകുപ്പ് വി.എൻ വാസവനും പാർലമെന്‍ററി കാര്യം എം.ബി. രാജേഷിനും നൽകി. കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തതും സംബന്ധിച്ച് വലിയ തോതിൽ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ ആദ്യമായി മന്ത്രിയാവുന്നതിനാലാണ് കേളുവിന് എല്ലാ വകുപ്പുകളും നൽകാത്തതെന്നാണ് സിപിഎമ്മിന്‍റെ വിശദികരണം.

Trending

No stories found.

Latest News

No stories found.