കേരളീയം വേദിയിൽ ഒ. രാജഗോപാൽ; ബിജെപിക്ക് തലവേദന | Video

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വീകരിച്ചു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി മുതിർന്ന നേതാവ് ഒ. രാജഗോപാൽ കേരളീയം സമാപനവേദിയിൽ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം നടക്കുമ്പോഴാണ് രാജഗോപാൽ സദസിലെത്തിയത്.

മുൻ കേന്ദ്രമന്ത്രിയും എംഎൽഎയും കൂടിയായ രാജഗോപാലിനെ കണ്ട ഉടനെ മുഖ്യമന്ത്രി അദ്ദേഹത്തിന് സ്വാഗതം പറഞ്ഞു. രാജഗോപാലിന് സംഘാടകർ മുൻനിരയിൽ തന്നെ ഇരിപ്പിടവുമൊരുക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രാജഗോപാലിന്‍റെ അടുത്തെത്തി ഹസ്തദാനം നൽകി സ്വീകരിച്ചു.

നല്ല കാര്യം ആരും ചെയ്താലും അംഗീകരിക്കുമെന്നായിരുന്നു കേരളീയത്തെക്കുറിച്ചുള്ള രാജഗോപാലിന്‍റെ പ്രതികരണം. ബിജെപിയുടെ ബഹിഷ്കരണത്തെക്കുറിച്ച് അറിയില്ല. എല്ലാത്തിനെയും കണ്ണടച്ച് എതിർക്കേ‌ണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com